തിരുവനന്തപുരം : പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. ക്രിസ്മസ് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.
‘ഫ്രീക്ക്സ്’ എന്ന പേരിലുള്ള യുവജന കൂട്ടായ്മയാണ് 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ല.
സംഭവത്തില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഘാടകര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.