KERALALATEST

ഏഴു വയസ്സുകാരിയുടെ മരണം ചികിത്സാപ്പിഴവ് മൂലം; ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം: അനൂപ് ഓര്‍ത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപാണ് ആത്മഹത്യ ചെയ്തത്. വീടിലെ ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ചെയ്തത്. മുപ്പത്തിനാല് വയസ്സായിരുന്നു. ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനു പിന്നാലെയാണ് ആത്മഹത്യ.

എഴുകോണ്‍ സ്വദേശികളായ സജീവ് കുമാര്‍- വിനിത ദമ്പതികളുടെ മകള്‍ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓര്‍ത്തോ കെയര്‍ എന്ന ആശുപത്രി പ്രവര്‍ത്തിക്കുന്നത്. രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു.

വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാല്‍ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു. അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker