BREAKING NEWSERANAKULAMKERALALATEST

കൂത്താട്ടുകുളത്ത് തെരുവുനായ ആക്രമണം, എട്ട് പേര്‍ക്ക് പരിക്ക്

എറണാകുളം: കൂത്താട്ടുകുളം നഗരത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെ കിഴകൊമ്പ് മില്ലുംപടിയിലെ പ്രദേശവാസിക്കാണ് ആദ്യം കടിയേറ്റത്. ഇവിടെ വെച്ച് മറ്റ് മൂന്ന് പേരെ ആക്രമിച്ച ശേഷം സ്വകാര്യ ആശുപതിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങിയ ലാബ് ജീവനക്കാരിയെയും ആക്രമിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണ്.
പിന്നീട് ഒരു ഇടവേളക്ക് ശേഷം ഉച്ചയോടെ മംഗലത്തുതാഴം കവലയില്‍ ബസ് കാത്തു നിന്ന യുവതിയെ ആക്രമിച്ച നായ അവരുടെ ബാഗും കടിച്ചു കീറി . ഇവിടെ നിന്ന് പെരുംകുറ്റി ഭാഗത്തേക്കാണ് നായ ഓടിയത് . കടിച്ചത് പേയിളകിയ നായയാണെന്ന സംശയത്തില്‍ പൊലീസ് , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപക തിരച്ചില് നടത്തി. നായയെ പെരുംകുറ്റിയില്‍ നിന്നും കണ്ടെത്തി.
ടൗണില്‍ അലഞ്ഞു തിരിയുന്ന മറ്റു നായ്ക്കള്‍ക്കും വളര്‍ത്തു നായ്ക്കള്‍ക്കും കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു . കടിയേറ്റവരില്‍ സ്വകാര്യ ആശുപത്രി , സപ്ലോകോ പീപ്പിള്‍സ് ബസാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു .അന്‍പതിലേറെ തെരുവുനായ്ക്കളാണ് ടൗണിലൂടെ വിഹരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ബസ് സാന്‍ഡ് , മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ തമ്പടിക്കുന്ന നായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ നഗരസഭ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button