റായ്ഗര്‍ഗ്: വളര്‍ത്തുനായയുടെ മരണത്തെ തുടര്‍ന്ന് ദു:ഖം സഹിക്കാനാകാതെ യുവതി തൂങ്ങിമരിച്ചു
ബിരുദാനന്തര വിദ്യാര്‍ത്ഥിനിയായ 21 വയസുകാരി പ്രിയാംശു സിംഗാണ് തന്റെ നാല് വയസുളള നായ മരിച്ചതിനെ തുടര്‍ന്ന് വീട്ടിനുളളില്‍ തൂങ്ങി മരിച്ചത്. നായയുടെ മരണത്തില്‍ പ്രിയാംശു വളരെ ദുഖിതയായിരുന്നുവെന്ന് കോത്ര റോഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ചമന്‍ സിന്‍ഹ അറിയിച്ചു. ചൊവ്വാഴ്ചയാണ് നായ മരിച്ചത്. പിറ്റേന്ന് പ്രിയാംശു ആത്മഹത്യ ചെയ്തു.തന്നെയും നായയ്ക്കൊപ്പം സംസ്കരിക്കണമെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി പൊലീസ് പറഞ്ഞു.