LATESTNATIONAL

നായ്ക്കള്‍ക്കായി ബ്ലഡ് ബാങ്ക് : ലുധിയാനക്കും ചെന്നൈക്കും അനുമതി

ന്യൂഡല്‍ഹി: ബയോടെക്‌നോളജി വകുപ്പിന്റെ അനുമതിയോടെ രാജ്യത്ത് നായ്ക്കള്‍ക്കായുള്ള ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചാബിലെ ലുധിയാനയിലും, ചെന്നൈയിലും ആണ് നായ്ക്കള്‍ക്കായ് രക്ത ബാങ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ നായ്ക്കള്‍ക്കായുള്ള ആദ്യത്തെ ബ്ലഡ് ബാങ്ക് ആണ് ഇത്.
ലുധിയാനയില്‍ ഗുരു അനഘ് ദേവ് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ ആണ് ഈ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. 25 സംസ്ഥാനങ്ങള്‍ ഇതിനായ് അപേക്ഷ സമര്‍പ്പിച്ചിരുന്നു എങ്കിലും, ലുധിയാനക്കും ചെന്നൈക്കും ആണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. നായ്ക്കളുടെ അതിജീവന സാധ്യത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
‘വര്‍ഷത്തില്‍ 25,000 ലേറെ നായകളെ ഞങ്ങള്‍ പരിശോധിക്കാറുണ്ട്. അതില്‍ ഏതാണ്ട് 500 600 ളം കേസുകള്‍ നായ്ക്കളിലെ കുറഞ്ഞ ഹീമോഗ്ലോബിന്‍ അളവിനെ സൂചിപ്പിക്കുന്നതാണ്. ചിലപ്പോഴൊക്കെ പുറമേ നിന്ന് രക്തം നല്‍കേണ്ടതായും വരാറുണ്ട് ‘, യൂണിവേഴ്‌സിറ്റിയിലെ ഡോ ഷുക്രിതി ശര്‍മ്മ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഇത് വരെ 125 ഓളം നായകള്‍ക്ക് രക്തം പുറമെ നിന്നും നല്‍കിയിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം ഒരു നായയുടെ രക്തം മറ്റൊരു നായക്ക് നല്‍കുക ആയിരുന്നു പതിവ്. എന്നാല്‍ പുതിയ രക്തബാങ്കിന്റെ പ്രവര്‍ത്തനത്തോടെ ഇനി കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടത്താന്‍ സാധിക്കും’, എന്നും അദ്ദേഹം പങ്ക് വെച്ചു.

Related Articles

Back to top button