BREAKINGNATIONAL

ദോശയുടെ പേരുമാറ്റി, വില കേട്ടാല്‍ ഞെട്ടും… Rs 1460

ദോശയ്ക്ക് എല്ലായിടത്തും എല്ലാക്കാലവും ആരാധകരുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ബ്രേക്ക്ഫാസ്റ്റ് തന്നെയാണ് നമ്മുടെ ദോശ. പലതരം ദോശകളും നമുക്ക് പരിചയമുണ്ട്. ഓരോ ദോശയ്ക്കും ഓരോ വിലയായിരിക്കും. എന്നാല്‍, ഇപ്പോള്‍ നെറ്റിസണ്‍സിനെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് യുഎസ് റെസ്റ്റോറന്റില്‍ കാണുന്ന ഈ ദോശയാണ്.
യുഎസ് റെസ്റ്റോറന്റിലെ മെനുവില്‍ കാണുന്ന ദോശയ്ക്ക് പേര് മറ്റൊന്നാണ് -നാക്ഡ് ക്രേപ്പ്. വിലയെത്രയാണെന്നോ? $17.59, ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1,460 രൂപ വരും. ആര്‍പിജി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണായ ഹര്‍ഷ് ഗോയങ്കയാണ് ഈ യുഎസ് റെസ്റ്റോറന്റിലെ മെനു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തക്കാളി സൂപ്പ്, തേങ്ങാ ചട്ണി എന്നിവയും ദോശയ്‌ക്കൊപ്പം കിട്ടുമത്രെ.
ഇവിടം കൊണ്ട് തീര്‍ന്നില്ല. മെനുവില്‍ വേറെയുമുണ്ട് സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍. അതിലൊന്ന് ‘ഡങ്ക്ഡ് ഡോനട്ട് ഡിലൈറ്റ്’ ആണ്. പേരുകേട്ട് ഞെട്ടണ്ട, ഇത് നമ്മുടെ ഉഴുന്നുവടയാണ് സംഭവം. ഇഡ്ഡലിക്കും നല്‍കിയിട്ടുണ്ട് നല്ല അടിപൊളി ഫാന്‍സി പേര് ‘ഡങ്ക്ഡ് റൈസ് കേക്ക് ഡിലൈറ്റ്’ എന്നാണത്. ‘വടയും ഇഡ്ഡലിയും ദോശയുമൊക്കെ ഇത്ര ഫാന്‍സിയായി തീരുമെന്ന് ആരറിഞ്ഞു?’ എന്നും ഹര്‍ഷ് ഗോയങ്ക ചോദിക്കുന്നുണ്ട്.

Related Articles

Back to top button