കൊച്ചി: അസാധാരണവും നൂതനവുമായ കോര്‍ണിയ മാറ്റിവയ്ക്കല്‍ നടപടിക്രമത്തിലൂടെ യുവ ഡോ.അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലില്‍ അസാധാരണ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാ്ന്റ് നടത്തി മത്സ്യത്തൊഴിലാളിയുടെ കാഴ്ചശക്തി വീണ്ടെടുത്തു.
ഒന്നര വര്‍ഷം മുമ്പ് വലത് കണ്ണിലെ ഗുരുതരമായ ഫംഗസ് അണുബാധക്ക് ചികിത്സിക്കാനായി ഘടിപ്പിച്ച കോര്‍ണിയല്‍ ടിഷ്യൂകളുടെ പരാജയം മൂലം കണ്ണില്‍ നിരവധി സങ്കീര്‍ണതകള്‍ നേരിട്ട കോട്ടയം സ്വദേശിയായ 29 വയസുകാരനായ ജിഷ്ണുവിനാണ് കൊച്ചിയിലെ ഡോ. അഗര്‍വാള്‍സ് നേത്ര ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അപൂര്‍വ ചികിത്സയിലൂടെ കാഴ്ച്ച ശക്തി സംരക്ഷിക്കാനായത്.
കോര്‍ണിയയുടെ കേടുപാടുകള്‍ ബാധിച്ച പാളികളെ മാത്രം പ്രീ ഡെസെമെറ്റ്‌സ് എന്‍ഡോതീലിയല്‍ കെരാറ്റോപ്ലാസ്റ്റി (ജഉഋഗ) എന്നറിയപ്പെടുന്ന സാങ്കേതികത വിദ്യയുടെ സഹായത്തല്‍ നീക്കം ചെയ്തു അവയ്ക്ക് പകരം നവീനവും ആരോഗ്യവുമുള്ള കോര്‍ണിയയുടെ ടിഷ്യുകള്‍ സ്ഥാപിച്ചു. പി ഡി ഇ കെ യുടെ സഹായത്താല്‍ പൂര്‍ണ്ണമായ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകാതെത്തന്നെ സങ്കീര്‍ണത കളൊന്നുമില്ലാതെ രോഗി വളരെപെട്ടന്ന് സുഖം പ്രാപിക്കുകയുണ്ടായി. തികച്ചും പുതിയൊരു നടപടിക്രമമായ ഈ ട്രാന്‍സ്പ്ലാന്റില്‍ ടിഷ്യു തയ്യാറാക്കുന്നതിലെ വൈദഗ്ദ്ധ്യം വളരെ സുപ്രധാനമാണ്. കോര്‍ണിയയിലെ പ്രത്യേക കോശങ്ങള്‍ ശരിയായി പ്രവര്‍ത്തി ക്കാതിരുന്നതിനാല്‍ എന്‍ഡോതീലിയല്‍ ഡികോംപെന്‍സേഷന്‍മൂലം തിമിരവും കോര്‍ണിയയുടെ ‘ഓവര്‍ഹൈഡ്രേഷനും’ രോഗിക്ക് ഉണ്ടായിരുന്നുവെന്ന് സീനിയര്‍ കോര്‍ണിയ ആന്റ് റിഫ്രാക്റ്റീവ് സര്‍ജനായ ഡോ പ്രീതി നവീന്‍ പറഞ്ഞു നല്ല ഡോണര്‍ ടിഷ്യുവിന്റെ ലഭ്യത കുറവ്മൂലം ട്രാന്‍സ്പ്‌ളാന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന രോഗികളുടെ നീണ്ട പട്ടികയാണ് സംസ്ഥാനത്ത് ഉള്ളതെന്നു സൗന്ദരി ചൂണ്ടിക്കാട്ടി.
1,122 1 minute read