പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് അന്യായമായി ഇരുമ്പഴിക്കുള്ളില്‍ ഇട്ട ഡോ. കഫീല്‍ ഖാന് ജയില്‍ മോചിതനായി. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്നെ ഡോ കഫീല്‍ ഖാനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മഥുര ജയിലിലായിരുന്നു കഫീല്‍ ഖാനെ പാര്‍പ്പിച്ചിരുന്നത്.
ജനുവരി 29നാണ് കഫീല്‍ ഖാനെ കരുതല്‍ തടങ്കലിലാക്കിയത്. അതിനിടയില്‍ കഫീല്‍ ഖാനെ തടങ്കലില്‍ പാര്‍പ്പിച്ചതിനെ ചോദ്യം ചെയ്ത് അമ്മ നുഷത്ത് പര്വീന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. മകനെ അന്യായമായാണ് തടവില്‍ പാര്‍പ്പിച്ചതെന്ന് അമ്മ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.