LOCAL NEWSKOTTAYAM

കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജിന്റെ മാതാവ് ലീലാ ദേവി അന്തരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജിന്റെ മാതാവും മുൻ മന്ത്രി പ്രൊഫ.കെ. നാരായണകുറുപ്പിന്റെ പത്നിയുമായ കോട്ടയം കറുകച്ചാൽ ചമ്പക്കരയിൽ കെ. ലീലാദേവി അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് കറുകച്ചാലിലെ വീട്ടുവളപ്പിൽ.

മറ്റ് മക്കൾ: എൻ.ജയകൃഷ്ണൻ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശികകേന്ദ്രം അസി. ഡയറക്ടർ),ജയശ്രീ, ജയമോഹിനി, ജയമോഹൻ, ജയപ്രകാശ്, അമ്പിളി.

Related Articles

Back to top button