KERALALATEST

ഡോക്ടര്‍ സോനയെ കുത്തിയത് അച്ഛന്റെ മുന്നില്‍ വച്ച്

തൃശ്ശൂര്‍: വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അച്ഛനും ബന്ധുക്കളും നോക്കിനില്‍ക്കെ ക്ലിനിക്കിന് അകത്ത് വച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ഡോക്ടര്‍ സോനയും പ്രതിയായ മഹേഷും ഒരുമിച്ച് നടത്തിവന്നതായിരുന്നു ക്ലിനിക്ക്. ലാഭവിഹിതം മുഴുവന്‍ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാട്ടി സോന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.
പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കുന്നതിനായി വിളിച്ച ചര്‍ച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്. സോനയുടെ അച്ഛനും ബന്ധുക്കളും നോക്കിനില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ഇതിന് ശേഷം ക്ലിനിക്കില്‍ നിന്ന് പുറത്ത് കടന്ന മഹേഷ് കാറില്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്. സെപ്തംബര്‍ 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കില്‍ വച്ചായിരുന്നു ആക്രമണം. സോനയും മഹേഷും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button