കൊച്ചി: യൂറോളജിക്കില് അസോസിയേഷന് ഓഫ് കേരള വാര്‍ഷിക സമ്മേളത്തോനാടനുബന്ധിച്ച് നടത്തിയ വിഡിയോ മത്സരത്തില്‍ വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. വിഗ്നേശ്വര ശ്രീനിവാസന് തയ്യാറാക്കിയ വിഡിയോക്ക് ബെസ്റ്റ് വിഡിയോ അവാര്‍ഡ് ലഭിച്ചു. ഒരു കിഡ്നിയുള്ള രോഗിയില്‍ നടത്തിയ ഭാഗിക കിഡ്നി നീക്കം ചെയ്യല്‍ ശസ്ത്രക്രിയാവേളയില്‍ രക്തധമനികള്‍ക്ക് സംഭവിക്കുന്ന പരിക്ക് ലാപ്രോസ്കോപിക് സംവിധാനത്തിലൂടെ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് ഡോ. വിഗ്നേശ്വര ശ്രീനിവാസന് തയ്യാറാക്കിയ വിഡിയോ ആണ് അവാര്‍ഡ് നേടിയത്. അവശേഷിച്ച ഒരു കിഡ്നിയില്‍ മുഴയുമായി വിപിഎസ് ലേക്ക്ഷോറില്‍ ചികിത്സയ്ക്കെത്തിയ രോഗിയില്‍ നടത്തിയ ശസ്ത്രക്രിയയാണ് വിഡിയോക്ക് വിഷയമായത്. കേരളത്തിലെ മറ്റു പല ഹോസ്പിറ്റലുകളിലും തുറന്ന ശസ്ത്രക്രിയയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ട രോഗിയെയാണ് 3ഡി ലാപ്രോസ്കോപിക് ശസ്ത്രക്രിയയിലൂടെ ഡോ. വിഗ്നേശ്വര ശ്രീനിവാസന് സുഖപ്പെടുത്തിയത്. അവശേഷിച്ച കിഡ്നി ഭാഗികമായി സംരക്ഷിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ ചെയ്ത് മൂന്നാം ദിവസം തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിച്ചു എന്നതും ഈ രീതിയിലെ ശസ്ത്രക്രിയയുടെ വിജയമായി. രോഗിയുടെ കുടുംബം ഭയപ്പെട്ടതുപോലെ ശസ്ത്രക്രിയക്കു ശേഷം ഡയാലിസിസ് വേണ്ടി വന്നില്ല എന്നതും നേട്ടമായി.