LATESTBREAKING NEWSNATIONAL

പാക് ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് ആയുധം കടത്താന്‍ ചൈനീസ് ഡ്രോണ്‍

ന്യൂഡല്‍ഹി: പഞ്ചാബിലെയും ജമ്മു കശ്മീരിലെയും അതിര്‍ത്തിക്ക് ഇപ്പുറത്തേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കൂടുതലായി കടത്താന്‍ പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകര സംഘങ്ങളും രഹസ്യാന്വേഷണ സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും (ഐഎസ്‌ഐ) ചൈനീസ് നിര്‍മിത വലിയ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
കുറച്ചു വര്‍ഷങ്ങളായി ചെറിയ തോതിലുള്ള ആയുധക്കടത്തിന് ഉപയോഗിച്ചിരുന്ന ഡ്രോണുകളുടെ നവീകരിച്ച പതിപ്പാണ് ഉപയോഗത്തിലുള്ളതെന്നു രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പുതിയതരം ഡ്രോണുകള്‍ വന്‍തോതില്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്കു ഒളിപ്പിച്ചു കടത്താന്‍ പാക്കിസ്ഥാനെ സഹായിക്കുന്നതായി ഡല്‍ഹിയിലെ ഭീകരവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിയന്ത്രണരേഖ കടന്നുപോകുന്ന ജമ്മു കശ്മീരിലെ ഉയര്‍ന്ന പര്‍വതനിരകളില്‍ മഞ്ഞുവീഴ്ചയുള്ളപ്പോള്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം പ്രയാസമാണ്. ഇതു മറികടക്കാന്‍ ആയുധവാഹകശേഷി വര്‍ധിപ്പിച്ച ഡ്രോണുകളെ ആശ്രയിക്കുന്നതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതിര്‍ത്തി സംസ്ഥാനത്തു ഭീകരത സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ ചൂഷണം ചെയ്യാന്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഖലിസ്ഥാനി ഗ്രൂപ്പുകളും സഹായികളും നീക്കം നടത്തുന്നു.
പഞ്ചാബില്‍ മാത്രം, 2019 ഓഗസ്റ്റ് 12 മുതല്‍ ആയുധങ്ങളുമായി 4 ചൈനീസ് ഡ്രോണുകളാണു പൊലീസ് കണ്ടെത്തിയത്. ഈ സംശയങ്ങളും കണ്ടെത്തലുകളും കേന്ദ്ര, ആഭ്യന്തര സുരക്ഷാ ഏജന്‍സികളെ സംസ്ഥാന പൊലീസ് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button