BREAKINGNATIONAL
Trending

‘തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം ശ്രദ്ധേയം’; ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്ന് രാഷ്ട്രപതി

ദില്ലി: പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ പ്രതിലോമ ശക്തികള്‍ക്ക് മറുപടി നല്‍കി. ഐതിഹാസികമായ തീരുമാനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുന്‍നിര്‍ത്തി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.
ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ആഗോള സമ്പദ്‌രം?ഗത്തില്‍ 15 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ്‌രം??ഗമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പുരോഗതിക്കായി കഴിഞ്ഞ പത്ത് വര്‍ഷം വലിയ പ്രവര്‍ത്തനം നടത്തി. ആഗോള തലത്തിലെ പ്രശ്‌നങ്ങള്‍ക്കായും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് വലിയ പിന്തുണയാണെന്നും രാഷ്ട്രപതി പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാധാനത്തിനായും സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായി. സ്ത്രീകളുടെ ഉന്നമനത്തിനായും സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി. ആദിവാസി വിഭാഗങ്ങളിലേക്കും ഇപ്പോള്‍ വികസനമെത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു. ഇന്ത്യ വിശ്വബന്ധുവായി ഉയരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനായി. ബാങ്കിങ് രംഗത്തും വലിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ജിഎസ്ടി വരുമാനം ഏപ്രിലില്‍ രണ്ട് ലക്ഷം കോടി കടന്നു. പ്രതിരോധ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കി.
യുവാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഇടപെടല്‍ പരാമര്‍ശിക്കുപോള്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. നീറ്റ് എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്നും ചോദ്യ പേപ്പര്‍ ചോര്‍ത്തിയര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുെന്നും പറഞ്ഞ ദ്രൗപദി മുര്‍മു സുതാര്യമായ അന്വേഷണം നടക്കുമെന്നും ഉറപ്പു നല്‍കി. നിരവധി പേര്‍ക്ക് സിഎഎയിലൂടെ പൗരത്വം ലഭിച്ചു. ഇന്ത്യയെ വിശ്വബന്ധുവായാണ് ലോകം കാണുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
വോട്ടിങ് യന്ത്രങ്ങള്‍ സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി. അടിയന്തരാവസ്ഥയെ ജനാധിപത്യത്തിലെ ഇരുണ്ട കാലമെന്നാണ് രാഷ്ട്രപതി പരാമര്‍ശിച്ചത്. അടിയന്തരാവസ്ഥ ഭരണഘടന വിരുദ്ധമെന്നും പറഞ്ഞ രാഷ്ട്രപതി ഭരണഘടനക്കെതിരായ വലിയ ആക്രമണമാണിതെന്നും അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button