KERALALATEST

കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട; രണ്ട് കോടിയുടെ ലഹരിമരുന്ന് പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് എക്‌സൈസ് സംഘം പിടികൂടി. രണ്ട് കേസുകളിലായി ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവുമാണ് പിടിച്ചത്. ഹാഷിഷ് ഓയില്‍ കടത്തുകയായിരുന്ന തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍ രാജ് എന്നിവരെയും കഞ്ചാവ് കടത്തുകയായിരുന്ന കാവനാട് സ്വദേശി അജി മോനെയും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button