KERALALATESTVAYANADU

അതിമാരക മയക്കുമരുന്നുമായി രണ്ടുപേരെ മുത്തങ്ങയില്‍ പിടികൂടി

ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് ഉച്ചക്ക് 12 മണിയോടെ മൈസൂരില്‍ ഭാഗത്ത് നിന്നും വന്ന KL 42 J 8943 മാരുതി സ്വിഫ്റ്റ് കാറില്‍ അതിമാരക മയക്കുമരുന്നായ MDMA (4 gms)കടത്തി കൊണ്ടുവന്നതിന് രണ്ടുപേരെ പിടികൂടി. ഹെനിന്‍ മൊഹമ്മദ് ( 20), ബീവി മഹല്‍, പന്നിയങ്കര, പന്നിയങ്കര വില്ലേജ്, കോഴിക്കോട് എന്നയാളെയും ജോയല്‍ റോയ്
(:20) മഞ്ഞളി ഹൗസ്, വാടാനപ്പള്ളി വില്ലേജ്, ചാവക്കാട് താലൂക്ക്, തൃശ്ശൂര്‍ എന്നിവരെയും പ്രതികളായി അറസ്റ്റ് ചെയ്തു. 10 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളെയും വാഹനമടക്കം തൊണ്ടിമുതലുകളും തുടര്‍ നടപടികള്‍ക്കായി ബത്തേരി റേഞ്ച് ഓഫീസില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ .പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം..ബി. ഹരിദാസന്‍, കെ. കെ. അജയകുമാര്‍ സി. ഇ. ഒ സി.സുരേഷ്, അമല്‍ദേവ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker