ഇടുക്കി: വാഗമണ്ണില്‍ മയക്കുമരുന്ന് വേട്ട. ഹാഷിഷ് ഓയിലും കഞ്ചാവുമായി 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് വാഗമണ്ണിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരു മില്ലി ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പൂഞ്ഞാര്‍ സ്വദേശി അജുല്‍ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ദു, ഇടുക്കി അട്ടപ്പള്ളം സ്വദേശി നവീന്‍ ബാബു, കോഴിക്കോട് ബാലുശേരി സ്വദേശി അഖില്‍ രാജ്, ആലുവ സ്വദേശി മുഹമ്മദ് ഷിയാദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി രഞ്ജിത്ത്, കോഴിക്കോട് സ്വദേശിനി മുഹ്ലീന എന്നിവരെയാണ് വാഗമണ്‍ പോലിസ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ അജ്മല്‍ ഷാ നേരത്തേയും മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. മയക്കുമരുന്ന് വില്‍പ്പനയുടെ ഭാഗമായിട്ടാണ് സംഘം എത്തിയതെന്ന് പോലീസ് വ്യക്തമാക്കി.