BREAKING NEWS

മയക്കുമരുന്ന് കേസ്: നടി രാഗിണിക്കു പിന്നാലെ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യത. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.
അതേസമയം മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ് കണ്ണികളെ കുറിച്ചുള്ള നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസില്‍ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയായ ജംറീന്‍ ആഷിക്കിനായി കേന്ദ്ര ഏജന്‍സി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഫോണ്‍വിളി രേഖകള്‍ പുറത്തുവന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരുമായി മൂന്ന് മാസത്തിനിടെ 76 തവണയാണ് അനൂപ് മുഹമ്മദ് സംസാരിച്ചത്.
പ്രമുഖ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ 22 തവണ അനൂപ് ഫോണില്‍ സംസാരിച്ചു. ബിനിഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണില്‍ മാത്രം പരസ്പരം നടത്തിയ 58 കോളുകളാണ്. ജൂലൈയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ബെംഗളൂരുവിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഫോണില്‍ 8 മിനിറ്റോളം സംസാരിച്ചു. ജൂലൈ മാസത്തില്‍ 10 കോളുകള്‍ മാത്രമാണ് വിളിച്ചത്. രഹസ്യ കോളുകള്‍ പലതും വാട്‌സാപ്പിലൂടെയാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ജൂലൈ മാസത്തില്‍ എട്ട് കോളുകള്‍ ഇരുവരും ചെയ്തു. ബിനീഷിന്റെ അടുത്ത സുഹൃത്തും തലശ്ശേരിയിലെ ബികെ 55 ക്ലബ്ബിന്റെ അധ്യക്ഷനുമായ അജ്മല്‍ പിലാക്കണ്ടി ഓഗസ്റ്റ് അഞ്ച് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ 11 തവണയാണ് അനൂപുമായി ഫോണില്‍ സംസാരിച്ചത്. സിനിമാ സംവിധായക ഖാലിദ് റഹ്മാന്‍ ജൂണ്‍ ജൂലൈ മാസങ്ങളിലായി 22 തവണ ഫോണില്‍ സംസാരിച്ചതിന്റെയും രേഖകളും പുറത്തുവന്നു.

Related Articles

Back to top button