രാജ്യത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഒരുങ്ങി യുകെ. മോട്ടോറിംഗ് വിദഗ്ധരും ആരോഗ്യ വിദഗ്ധരും അടങ്ങുന്ന വിദഗ്ധസമിതിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) വിവിധ ചാരിറ്റികള്‍, റോഡ് ഗ്രൂപ്പുകള്‍, മോട്ടോര്‍ വാഹന വിദഗ്ധര്‍ എന്നിവരുടെ സഹായത്തോട് കൂടി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി വിദഗ്ധസമിതി അറിയിച്ചു.
നിലവില്‍ യുകെയില്‍ പ്രാബല്യത്തിലുള്ള നിയമം 1967 മുതല്‍ തുടര്‍ന്നു വരുന്നതാണ്. ഈ നിയമപ്രകാരം വാഹനം ഓടിക്കുന്ന വ്യക്തിയുടെ 100 ??മില്ലി രക്തത്തില്‍ 80 മില്ലിഗ്രാം ആല്‍ക്കഹോള്‍ പരിധി അനുവദനീയമാണ്. എന്നാല്‍ രാജ്യത്തുടനീളം ഉള്ള റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് വാണിജ്യ ഡ്രൈവര്‍മാര്‍ക്കും പുതുതായി യോഗ്യത ലഭിച്ച ലൈസന്‍സ് ഉടമകള്‍ക്കും ഈ പരിധി 20 മില്ലിയായി കുറയ്ക്കാന്‍ ആണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത്. പുതിയ നിയമങ്ങള്‍ ദീര്‍ഘകാല നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതായി നാഷണല്‍ ആക്സിഡന്റ് ഹെല്‍പ്പ് ലൈനിലെ ലീഗല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജോണ്‍ കുഷ്നിക്ക് അഭിപ്രായപ്പെട്ടു.
കര്‍ശനമായ നിയമപാലനം, കൂടുതല്‍ ശക്തമായ നടപ്പാക്കല്‍, നിയമങ്ങളെക്കുറിച്ചുള്ള അവബോധം തുടങ്ങിയ പരിഹാരങ്ങള്‍ക്ക് പുറമേ, 100 മില്ലി രക്തത്തിന് മദ്യത്തിന്റെ പരിധി 80 മില്ലിയില്‍ നിന്ന് 50 മില്ലിയായി കുറയ്ക്കാനും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ, വാണിജ്യ ഡ്രൈവര്‍മാര്‍ക്കുള്ള പരിധി 20 മില്ലിഗ്രാമായി കുറയ്ക്കണമെന്നും മെഡിക്കല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്തു. സമീപവര്‍ഷങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ദ്ധിച്ചതായും നിയമം പരിഷ്‌കരിക്കുന്നതിലൂടെ ഈ അപകടസാധ്യതയുടെ നിരക്ക് കുറയ്ക്കാന്‍ ആകുമെന്നുമാണ് വിദഗ്ധസമിതി പറയുന്നത്. 2022 ജൂലൈയില്‍ മാത്രം 4,217 വ്യക്തികളെ പോലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്‌തെന്ന് ഇന്‍ഷുറന്‍സ് താരതമ്യ വെബ്സൈറ്റായ കണ്‍ഫ്യൂസ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1,090 1 minute read