ENTERTAINMENTMALAYALAM

ദൃശ്യം 2 തെലുങ്ക് പതിപ്പും ചിത്രീകരണം തൊടുപുഴയില്‍

മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ദൃശ്യവും അതിന്റെ രണ്ടാം ഭാഗവും ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. രാജ്യത്തെ മറ്റു ഭാഷകളിലേക്ക് മാത്രമല്ല വിദേശ ഭാഷകളിലേക്കും ദൃശ്യത്തിന്റെ പകര്‍പ്പവകാശം വില്‍പ്പന നടത്തിക്കഴിഞ്ഞു.
മലയാളത്തില്‍ അമസോണില്‍ റിലീസ് ചെയ്ത ദൃശ്യം രണ്ടിന്റെ ഗംഭീര വിജയത്തെ തുടര്‍ന്ന് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം തൊടുപുഴയ്ക്കടുത്തുള്ള കൈപ്പക്കവലയില്‍ ആരംഭിക്കുന്നു എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ദൃശ്യം ഒന്നിന്റെ തെലുങ്ക് പതിപ്പിലെ നായകനായ വെങ്കിടേഷാണ് തെലുങ്ക് രണ്ടാം ഭാഗത്തിലെയും
നായകന്‍. മലയാളത്തില്‍ നായികയായിരുന്ന മീന തന്നെയാണ് നായിക. ഷംന കാസിമും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നദിയ മൊയ്തു, നരേഷ് വിജയ കൃഷ്ണ, എസ്തര്‍ അനില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല പ്രദേശങ്ങളിലായിരുന്നു ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടേയും ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടന്നത്. ദൃശ്യം തമിഴില്‍ ചിത്രീകരിച്ചപ്പോള്‍ ലൊക്കേഷനായി തിരഞ്ഞെടുത്തത് തൊടുപുഴയും പരിസര പ്രദേശങ്ങളും തന്നെയായിരുന്നു. കാഞ്ഞാര്‍ ഇപ്പോള്‍ അറിയപ്പെടുന്നതുതന്നെ ദൃശ്യം കവല എന്ന പേരിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker