മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. താരത്തിന്റെ ഓരോ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റു സിനിമാ വിശേഷങ്ങളുമൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ദുല്‍ഖര്‍ പങ്കുവെച്ച പുത്തന്‍ ചിത്രമാണ് വൈറലായിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മണിയറയിലെ അശോകന് എന്ന ചിത്രം നിര്‍മ്മിച്ചത് ദുല്‍ഖറായിരുന്നു. ചിത്രത്തില്‍ ഒരു അതിഥി കഥാപാത്രമായി ദുല്‍ഖറും പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരു നേവി ഓഫീസറായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടത്. അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രം നായകന്റെ കസിനായാണ് പ്രത്യക്ഷപ്പെട്ടത്. കേവലം രണ്ട് സീനുകളില്‍ മാത്രമാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നു പകര്‍ത്തിയ ഒരു കിടിലന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ആരാധകരൊക്കെ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
എസ്ബികെ ഫോട്ടോഗ്രഫി പകര്‍ത്തിയ താരത്തിന്റെ ചിത്രത്തിന് താഴെ ആരാധകര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. എല്ലാം ഓക്കേയാണ് എന്നും പക്ഷേ ഈ ഹെയര്‍ സ്റ്റൈലില്‍ നിന്നാല്‍ നേവിയില്‍ നിന്ന് പുറത്താക്കുമെന്ന് കുറിച്ചിരിക്കുകയാണ് ഒരു ആരാധകന്. മലയാള സിനിമയിലെ സുന്ദരനായ നടനാണെന്നും കഴിവുറ്റ താരമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.