KERALALATEST

ഡിവൈഎഫ്‌ഐക്കെതിരെ യുവമോര്‍ച്ച; ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി

പാലക്കാട്: ബാനര്‍ വിവാദത്തില്‍ പാലക്കാട് നഗരസഭയ്ക്കു മുകളില്‍ ദേശീയപതാക ഉയര്‍ത്തി പ്രതിഷേധിച്ച ഡിവൈഎഫ്‌ഐക്കെതിരെ പരാതി നല്‍കി യുവമോര്‍ച്ചയും ബിജെപിയും. ദേശീയപതാക സമരത്തിന് ഉപയോഗിച്ചു, തെറ്റായ രീതിയില്‍ ഉയര്‍ത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പാലക്കാട് എസ്പി, ടൗണ്‍, സൗത്ത് പൊലീസില്‍ യുവമോര്‍ച്ചയും ബിജെപി മണ്ഡലം കമ്മിറ്റിയും പരാതി നല്‍കിയത്.
വെള്ളിയാഴ്ച രാവിലെയാണ് ഡിവൈഎഫ്‌ഐ പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. വോട്ടെണ്ണല്‍ ദിനത്തില്‍ പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ വിജയാഘോഷത്തിനിടെ പ്രവര്‍ത്തകര്‍ ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ കെട്ടിടത്തിന് മുകളില്‍ തൂക്കിയതില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയത്.
പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും നഗരസഭയിലേക്കു മാര്‍ച്ച് നടത്തി. ബാനര്‍ സംഭവത്തില്‍ നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker