പത്തനംതിട്ട: പൊലീസ് നോക്കി നില്‍ക്കെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പത്തനംതിട്ട നഗരത്തില്‍ ഡിവൈഎഫ്ഐയുടെ ഡിജെ മ്യൂസിക്. പത്തനംതിട്ട നഗരസഭ എല്‍ഡിഎഫ് പിടിച്ചതിന്റെ വിജയാഹ്ലാദ ചടങ്ങാണ് ആള്‍ക്കൂട്ടത്തില്‍ നിറഞ്ഞത്. നഗരത്തില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ഡിവൈഎഫ്ഐ പത്തനംതിട്ട മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാത്രി ഏഴു മണിയോടെ സെന്റ് പീറ്റേഴ്സ് ജംക്ഷനില്‍ നിന്നാരംഭിച്ച് അബാന്‍ ജംക്ഷനിലൂടെ നഗരം ചുറ്റി സെന്‍ട്രല്‍ ജംക്ഷനിലാണ് സമാപിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ജി.നായര്‍ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നഗരസഭാ ചെയര്മാന് ടി.സക്കീര്‍ ഹുസൈന് അടക്കമുള്ള കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.