KERALALATESTNEWS

ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരളത്തിലൂടെ സമാഹരിച്ചത് പത്ത് കോടി;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരളത്തിലൂടെ സമാഹരിച്ചത് പത്ത് കോടിയിൽ അധികം രൂപ. 10,95,86,537 കോടിയാണ് സമാഹരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീസൈക്കിൾ കേരളയിലൂടെ സമാഹരിച്ച പണം നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്കിൽ മുൻപിൽ കണ്ണൂരാണ്. ഒരു കോടി 65 ലക്ഷത്തിൽ അധികം രൂപയാണ് ജില്ലയിലെ പ്രവർത്തകർ റീ സൈക്കിൾ കേരളയിലൂടെ സമാഹരിച്ചത്. കോഴിക്കോട്- ഒരു കോടി 25 ലക്ഷത്തിൽ അധികം രൂപ, തിരുവനന്തപുരം- 1 കോടി 15 ലക്ഷത്തിൽ അധികം രൂപ, തൃശൂർ ഒരു കോടി രൂപ, മലപ്പുറം- 97 ലക്ഷത്തിൽ അധികം രൂപ, കൊല്ലം- 85 ലക്ഷത്തിലധികം രൂപ, ആലപ്പുഴ- 50 ലക്ഷം രൂപ, കോട്ടയം- 22 ലക്ഷം 49 ആയിരത്തിൽ അധികം രൂപ, വയനാട്- 21 ലക്ഷം രൂപ, എന്നിങ്ങനെയാണ് സമാഹരിച്ചത്.

Tags

Related Articles

Back to top button
Close