BREAKING NEWSALAPPUZHAKERALALATESTLOCAL NEWS

കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകനായ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍?ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന് പിന്നില്‍ നാലംഗ ക്വട്ടേഷന്‍ സംഘമാണെന്ന് കായംകുളം പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.

ബൈക്കിലെത്തിയ രണ്ടുപേരും കാറിലെത്തിയ രണ്ടുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ ഗുണ്ടാനേതാവായ വെറ്റ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു. കരളില്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button