BREAKING NEWSKERALALATEST

സെക്രട്ടേറിയറ്റ് കലാപഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം: മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കലാപഭൂമിയാക്കാന്‍ ആസൂത്രിതശ്രമം നടത്തുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കോണ്‍ഗ്രസും ബിജെപിയും വ്യാപകമായ അക്രമം നടത്താന്‍ ശ്രമിക്കുന്നു. കെ.സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിനുളളില്‍ ചാടിക്കയറി അക്രമം കാട്ടി. സ്ഥലത്തുണ്ടായിരുന്ന പൊലീസിനെ ആക്രമിച്ചെന്നും മന്ത്രി ആരോപിച്ചു. ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണം. സെക്രട്ടേറിയറ്റില്‍ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത് .
വൈകിട്ട് അഞ്ച് മണിയോടെ സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗം ഓഫീസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിന് പിന്നില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി സ്ഥലത്തെത്തി. ആദ്യം പ്രതിഷേധിച്ച കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags

Related Articles

Back to top button
Close