തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി മന്ത്രി ഇ.പി ജയരാജന്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എംഎല്‍എമാര്‍ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാന്‍ യുഡിഎഫുകാര്‍ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്.
അതിന് ബിജെപിയെയും കൂട്ടുപിടിച്ചെന്നും ജയരാജന് ആരോപിച്ചു.തീപിടിത്തം നടന്ന് മിനിറ്റുകള്‍ക്കകം ബിജെപി, യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയേറ്റിലെത്തി. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത് ഒരേ കാര്യങ്ങളാണ്. വളരെ ചെറിയ തീപിടുത്തമാണ് ഉണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇ ഫയലിങ്ങ് രീതിയാണ് സെക്രട്ടറിയേറ്റില്‍ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ തീപിടിച്ച ഫയലുകളുടെ പകര്‍പ്പ് കമ്പ്യൂട്ടര്‍ വഴി എടുക്കാവുന്നതാണെന്നും ജയപാജന് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.