BREAKING NEWSKERALALATEST

പൊന്നാട അണിയിക്കാന്‍ എത്തിയ ഇ ശ്രീധരന് തിരിച്ച് പൊന്നാടയണിയിച്ച് അമിത് ഷാ

തിരുവനന്തപുരം: ഈ പ്രായത്തിലും ദേഹബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. 67 വര്‍ഷം ഔദ്യോഗിക ജീവിതം നയിച്ച് രാഷ്ട്രീയത്തിലേക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും, ഇതു വരെ ചെയ്ത മാതൃകയില്‍ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാന്‍ സന്നദ്ധനാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞു കൊണ്ടാണ് ഇ ശ്രീധരന്‍ പ്രസംഗം അവസാനിപ്പിച്ചത്. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷാള്‍ അണിയിച്ചാണ് ഇ ശ്രീധരനെ സ്വീകരിച്ചത്. അമിത് ഷായെ പൊന്നാട അണിയിക്കാന്‍ നിയോഗിച്ചിരുന്നത് ശ്രീധരനെ ആയിരുന്നു. എന്നാല്‍ ആ പൊന്നാട തിരികെ ശ്രീധരനെ അണിയിക്കുകയാണ് അമിത് ഷാ ചെയ്തത്. നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ് ഇത് ഏറ്റെടുത്തത്.
കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും പേരില്‍ അറിയപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. സാമൂഹിക പരിഷ്‌കരണത്തിന്റെയും നവോഥാനത്തിന്റെയും ഭൂമിയായിരുന്നു കേരളം. എന്നാല്‍ ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യുഡിഎഫ് വരുമ്പോള്‍ സോളാര്‍ ആണെങ്കില്‍ എല്‍ഡിഎഫ് വരുമ്പോള്‍ ഡോളര്‍ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker