LATESTWORLD

ഇന്തൊനീഷ്യയില്‍ വന്‍ ഭൂചലനം; ഏഴ് മരണം, നൂറോളം പേര്‍ക്ക് പരുക്ക്

ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴ് പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. മജെനെ നഗരത്തിന് ആറു കിലോമീറ്റര്‍ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പരിഭ്രാന്തരായ പ്രദേശവാസികള്‍ സുരക്ഷ തേടി വീടുകളില്‍നിന്ന് പുറത്തിറങ്ങിയോടി.
ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫിസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

Related Articles

Back to top button