AUTOLATEST

ഏഥര്‍ എനര്‍ജി ഷോറും കേരളത്തില്‍ വിപുലമാക്കും

കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി പാലല്‍ ഗ്രൂപ്പുമായി സഹകരിച്ച് കൊച്ചിയിലെ വൈറ്റിലയില്‍ പുതിയ റീട്ടെയില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും മികച്ചതുമായ ഏഥര്‍ 450 ത സ്‌കൂട്ടര്‍ ഇവിടെ ടെസ്റ്റ് റൈഡ് ചെയ്യാനും വാങ്ങാനും കഴിയും. സമ്പൂര്‍ണ്ണമായ സേവനവും നൂതനമായ ഉടമസ്ഥാവകാശ അനുഭവവും നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ഏഥര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഡിജിറ്റല്‍ ഡിസ്‌പ്ലേയിലൂടെ ഏഥറിന്റെ ഇന്റലിജന്റും കണക്റ്റഡുമായ സവിശേഷതകള്‍ഉപയോഗിക്കാനും മനസ്സിലാക്കാനുമുള്ള
അവസരവും ഇവിടെ ഒരുക്കുന്നു. കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏഥര്‍ 450 x ഓടിക്കാനും വാഹനം വാങ്ങുന്നതിനുമുമ്പ് ഉല്‍പ്പന്നത്തെയും സവിശേഷതകളെയും കുറിച്ച് ആഴത്തിലുള്ള അറിവ് നേടാനും കഴിയും.
ഏഥര്‍ എനര്‍ജി ഇതിനകം കൊച്ചിയില്‍ ഏഥര്‍ ഗ്രിഡ് പോയിന്റുകള്‍ സ്ഥാപിക്കുകയും ഇതുവരെ 5 ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകള്‍ ആരംഭിക്കുകയും ചെയ്തു. നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്, എല്ലാ ഇലക്ട്രിക് 4 വീലര്‍, 2 വീലര്‍ വാഹനങ്ങള്‍ക്കും ഏഥര്‍ ഗ്രിഡില്‍ സൗജന്യ ചാര്‍ജിംഗ് സൗകര്യം നല്‍കും. നഗരത്തിലെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് സുഗമവും സമ്മര്‍ദ്ദരഹിതവുമായ യാത്ര സാധ്യമാക്കാന്‍ ഏഥറിന്റെ ചാര്‍ജിംഗ് ഗ്രിഡ് നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്തുന്നതിന് 1012 ചാര്‍ജിംഗ് പോയിന്റുകള്‍ കൂടി ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.
70 കിലോമീറ്റര്‍ വേഗതയും ഇക്കോ മോഡില്‍ 70 കിലോമീറ്റര്‍ ട്രൂ റേഞ്ചുമുള്ള ഏഥര്‍ 450 യുടെ നവീകരിച്ച പതിപ്പായ ഏഥര്‍ 450 plus ഇപ്പോള്‍ ഏഥര്‍ വാഗ്ദാനം ചെയ്യുന്നു. 4 ജി കണക്റ്റിവിറ്റി, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, മറ്റ് കണക്റ്റഡ് സവിശേഷതകള്‍ എന്നിവ ഏഥര്‍ 450 പ്ലസിലും വാഗ്ദാനം ചെയ്യുന്നുവെങ്കിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വാര്‍പ് മോഡും ഈ മോഡലില്‍ ഉണ്ടാകില്ല.
ഏഥര്‍ 450 x ന് 161,426 രൂപയും ഏഥര്‍ 450 plus ന് 142,416 രൂപയുമാണ് എക്‌സ് ഷോറൂം വില. ഏഥര്‍ എനര്‍ജി ഉടന്‍ തന്നെ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കും.
പബ്ലിക് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുകയും നഗരത്തില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറക്കുകയും ചെയ്യും.

Related Articles

Back to top button