LATESTNATIONAL

എടപ്പാടി പളനിസാമി അണ്ണാഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെ ചെന്നൈയില്‍ എഐഎഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് പഖ്യാപനമുണ്ടായത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിനുള്ള മത്സരത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോ ഓഡിനേറ്ററുമായ ഒ പനീര്‍ശെല്‍വം പിന്മാറിയതോടെയാണ് ധാരണുണ്ടായത്.
പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിക്കും യോജിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇക്കാര്യം എഐഎഡിഎംകെ നേതൃത്വത്തോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിന് പനീര്‍ശെല്‍വം കിണഞ്ഞു പരിശ്രമിച്ചെങ്കിലും പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും എടപ്പാടിക്കൊപ്പം നിന്നു. തരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും മറ്റുമായി 11 അംഗ സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള മത്സരത്തില്‍ നിന്ന് ഒപിഎസ് പിന്മാറിയതെന്നും സൂചനയുണ്ട്.

Related Articles

Back to top button