താനിപ്പോഴും അവിവാഹിതനായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇടവേള ബാബു. ക്രോണിക് ബാച്ചിലറെന്ന് സ്വയം വിളിക്കുന്ന ഇടവേള ബാബു പറയുന്നത് 60 വയസ് കഴിഞ്ഞാല്‍ വിവാഹതനാകണമെന്നാണ് തന്റെ അഭിപ്രായമെന്നും പറയുന്നു.. നടന് ബാലയുടെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലായിരുന്നു ഇടവേള ബാബു മനസ് തുറന്നത്.
ഈ ജീവിതം വളരെ നല്ലതാണെന്നാണ് തന്റെ അഭിപ്രായം. ഒരുപാട് സമയം നമ്മളുടെ കൈയ്യിലുണ്ട്. അതേസമയം ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ അറിയില്ലെന്നും മാനസികമായി തയ്യാറായി ഇരിക്കണമെന്നും ബാബു പറയുന്നു. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് താനെന്നും ഇടവേള ബാബു വ്യക്തമാക്കുന്നു.
അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടേയും പോകാനാകും. താനിപ്പോള്‍ അമ്പതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക എന്നതാണ് തന്റെ തത്വമെന്നും ഇടവേള ബാബു പറഞ്ഞു. അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയണമെന്നും അദ്ദേഹം പറയുന്നു.
താന്‍ ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ ഉറങ്ങുന്നയാളാണ്. യാതൊരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. തനിക്കിതൊന്നും വേണ്ട. കല്യാണം കഴിച്ചാല്‍ നമ്മള് ചിന്തിക്കാത്ത വശങ്ങള് വരെ കണ്ടെത്തുന്ന ആള് ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.