തിരുവനന്തപുരം: കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റെ തുടര്‍ഭരണം പ്രവചിച്ച് എബിപി- സീവോട്ടര്‍ ഒപീനിയന്‍ പോള്‍ ഫലം. 83-91 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും. യുഡിഎഫ് 47-55 സീറ്റ് നേടുമ്പോള്‍ ബിജെപി 02 സീറ്റ് നേടുമെന്നും അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു.
കേരളം ആകെ സീറ്റ് 140; എല്‍ഡിഎഫ്: 83-91, യുഡിഎഫ്: 47-55, ബിജെപി 02, മറ്റുള്ളവര്‍: 02
തമിഴ്നാട്ടില്‍ യുപിഎ സഖ്യത്തിനാണ് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെടുന്ന യുപിഎ സഖ്യം 154 -162 സീറ്റുകള്‍ നേടും. എഐഎഡിഎംകെ, ബിജെപി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 58-66 സീറ്റുകള്‍ നേടുമെന്ന് പോള്‍ ഫലം പറയുന്നു.
തമിഴ്നാട് ആകെ സീറ്റ്234; യുപിഎ: 154 -162, എന്‍ഡിഎ: 58-66, എംഎന്‍എം: 26, എഎംഎംകെ:15
പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഫലം.കോണ്‍ഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.
പുതുച്ചേരി ആകെ സീറ്റ്30; ബിജെപി:17-21,കോണ്‍ഗ്രസ്:8-12
അസ്സമില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അഭിപ്രായ സര്‍വ്വേ.
അസ്സം ആകെ സീറ്റ്126; ബിജെപി: 68-76 കോണ്‍ഗ്രസ്: 43-76 സീറ്റുകളും മറ്റുള്ളവര്‍ 5-10 സീറ്റുകള്‍
ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടും. 148-164 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 92-108, സീറ്റുകള്‍ നേടിയേക്കും.
ബംഗാള്‍ ആകെ സീറ്റ്294; ടിഎംസി148-164, ബിജെപി 92-108, കോണ്‍ഗ്രസ്+മറ്റുള്ളവര്‍:31-39