BREAKING NEWSKERALA

കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ ബാലറ്റ് പേപ്പറുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്കെത്തും. ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് കമ്മീഷന്‍ സൗകര്യമൊരുക്കുന്നത്. തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിര്‍ബന്ധമില്ലെന്നും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങനെ അപേക്ഷ നല്‍കുമെന്നതുള്‍പ്പടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാന്‍ തീരുമാനിച്ചത്. വോട്ടിനായി അപേക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.
അധ്യക്ഷപദവിലെ സംവരണം മാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കും. ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലുമാണ് മാറ്റമുണ്ടാകുക.
സര്‍ക്കാരിന്റെ ഏതെങ്കിലും ഓദ്യോഗികസ്ഥാനം വഹിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കുന്നതിന് തൊട്ട് മുന്‍പ് രാജി വച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button