KERALALATEST

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസംവരണം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെയാണ് സമീപിച്ചത്. സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീലിനെ പിന്തുണക്കും.
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരിക്കണമെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സംവരണസീറ്റുകള്‍ റൊട്ടേഷന്‍ പാലിച്ച് മാറ്റണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ 20 ഹര്‍ജികളില്‍ പലതിലും കക്ഷിയായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. സംവരണത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല സിംഗിള്‍ ബെഞ്ച് ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീല്‍ നല്‍കുന്നത്.
941 ഗ്രാമപഞ്ചാത്തുകളില്‍ 55 ശതമാനമാണ് ഇപ്പോള്‍ അധ്യക്ഷപദവികളില്‍ സംവരണം. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അധ്യക്ഷപദവിയിലെ സംവരണം അന്‍പത് ശതമാനത്തില്‍ താഴേയാകും. 100 പഞ്ചായത്തുകളിലെങ്കിലും മാറ്റം വരും. അതിനാലാണ് കമ്മീഷനും അപ്പീല്‍ പോകാന്‍ തീരുമാനിച്ചത്.

Related Articles

Back to top button