LATESTNATIONAL

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും സമ്മതം; ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’

ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍, അതു നടപ്പാക്കാന്‍ തയാറാണെന്ന പ്രഖ്യാപനവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ‘ഞങ്ങള്‍ അതിനു തയാറാണ്. എല്ലാ നിയമഭേദഗതികള്‍ക്കുമൊടുവില്‍ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്’ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാണ്’ – അറോറ പറയുന്നു.
ഇന്ത്യയില്‍ മിക്കവാറും എല്ലാ മാസവും തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു. ഒരു വോട്ടേഴ്‌സ് ലിസ്റ്റ് ഉപയോഗിച്ച് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമായിരിക്കുമെന്നും അതിനെപ്പറ്റി വിശദമായ പഠനം നടത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞിരുന്നു.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനാണ് എന്നിരിക്കെ അറോറയുടെ വാക്കുകള്‍ക്കു പ്രാധാന്യമേറുന്നു. ഒരൊറ്റ തിരഞ്ഞെടുപ്പെന്ന ആശയം പ്രധാനമന്ത്രി വളരെ മുന്‍പേ അവതരിപ്പിച്ചതാണ്. 2018 ല്‍ നിയമ കമ്മിഷന്‍ കരട് റിപ്പോര്‍ട്ടില്‍ ലോക്‌സഭ, നിയമസഭകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ശുപാര്‍ശ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ കോണ്‍ഗ്രസടക്കം ഒട്ടേറെ പ്രതിപക്ഷകക്ഷികള്‍ ഈ ആശയത്തോടു വിയോജിക്കുന്നു. ഇത് അപ്രായോഗികമായ ആശയമാണെന്നാണ് അവരുടെ വാദം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker