കൊച്ചി : ഐ.ഐ.ടി ഹൈദരബാദിന്റെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ പ്യുഎര് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെയും ബാസ്്ത റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ പ്യൂവര്‍ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ എത്തുന്നു.
ഇതിന്റെ ഭാഗമായി കളമശേരിയില്‍ വിശാലമായ ഷോറൂം ഉദ്ഘാടനം ചെയ്തു. മന്ത്രി എം.എം മണി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. അടുത്ത ഒരുവര്‍ഷം കൊണ്ട് രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഉത്പാദന പ്ലാന്റും 10,000 യൂണിറ്റ് ഉത്പാദനവുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
നിരവധി സ്കൂട്ടര്‍ മോഡലുകളും വൈദ്യുതി ഉപയോഗിച്ചു ഓടിക്കാവുന്ന സൈക്കിളും ആണ് കമ്പനി ആദ്യം പുറത്തിറക്കിയത്. ഇതില്‍ ഇട്രാന്‍സ് നിയോ പിക്കഅപ്പ് സ്പീഡ് 040 യിലേക്ക് അഞ്ച് സെക്കന്റിനുള്ളില്‍ കൈവരിക്കാനാകുംഒരൊറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെയാണ് മൈലേജ് .അതായത് കിലോമീറ്ററിന് 10-14 പൈസവരെ മാത്രം കണ്വെന്ഷനല് ഇന്റേണല്‍ കംബഷന്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്
ഏത് സാധാരണ പ്ലഗില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാനാകും. നാല് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. 10 ആംപ് ചാര്‍ജ്ജര്‍ ഉപയോഗിച്ച് മുഴുവനാി ചാര്‍ജ്ജ് ചെയ്യാന്‍ ആകെ 2.5 യൂണിറ്റ് വൈദ്യുതി മാത്രം മതി. 80,000 കിലോമീറ്റര്‍ മുതല്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെയാണ് ബാറ്ററിയുടെ ആയുസ് കമ്പനി പറയുന്നത്. ഇതിനു പുറമെ 14,000 കിലോമീറ്റര്‍ വരെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു.
ഫഌഗ്ഷിപ്പ് മോഡലായ ഇട്രാന്‍സ് നിയോയ്ക്ക് 75,999 രൂപയാണ് വില. ഏഴ് നിറങ്ങളില്‍ നിയോ ലഭ്യമാണ്.
വിലവിവരം : ഇട്രാന്‍സ് നിയോ വില 75,990 രൂപ ( (90-120 കിമി റേഞ്ച്, മോട്ടോര്‍ പവര്‍ 2.2 കെഡബ്ലിയു, ബാറ്ററി 2.5 കെഡ്ബ്ലിയു എച്ച്, , ടോപ് സ്പീഡ് 60 കിലോമീറ്റര്‍, ക്ലീസിക് ഡിസൈന്‍ 90 മണിക്കൂറില്‍ കിലോമീറ്റര്‍ )
ഇപ്ലൂട്ടോ വില 67,999 (ടോപ് സ്പീഡ് 25 കി.മി, റേഞ്ച് 85 കി.മി ബാറ്ററി 1.8 കെഡബ്ലിയുഎച്ച് ) , ഇട്രാന്‍സ് പ്ലസ് വില 62,999 രൂപ ,ഇട്രാാന്സ് 51,999 രൂപ,
സ്കൂട്ടറിനു പുറമെ ഇട്രോണ്‍ ഇലക്ട്രിക് സൈക്കിളും മോപ്പഡ് രൂപത്തിലുള്ള ഇട്രാന്സും വിപണിയില്‍ ഇറക്കി. ഇട്രോണ്‍ സൈക്കിളിനു വില 37,999 രൂപ (25 കി.മി സ്പീഡ് , റേഞ്ച് 50 കി.മി, ബാറ്ററി 0.5 കെഡബ്ലിയുഎച്ച് ) ഇട്രാന്‍സ് മോപ്പഡിനു വില 51,999 രൂപ ( സ്പീഡ് 25 കി.മി, റേഞ്ച് 65 കി.മി, ബാറ്ററി 1 കെഡബ്ലിയുഎച്ച് )
അടുത്ത മാസത്തോടെ ആദ്യത്തെ ബൈക്കും നിരത്തിലിറക്കാന്‍ കഴിയുമെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ഹരിദാസ് മംഗലശേരി പറഞ്ഞു. ചടങ്ങില്‍ പ്യഎര് എംഡി കിരണ്‍, അരുണ്‍, അശ്വതി, സൂരജ് , ഷെറില്‍ എന്നിവരും പങ്കെടുത്തു.