BREAKING NEWSKERALA

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് സൂചന

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്നു സൂചന. സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് മുപ്പത്തിമൂന്നു പൈസവരെ കൂടുമെന്നാണ് സൂചന. ഈവര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സര്‍ചാര്‍ജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഇതു സംബന്ധിച്ച ഉത്തരവിറങ്ങാം. സംസ്ഥാനത്തു വൈദ്യുതി ഉല്‍പാദിപ്പിച്ചു വിതരണം ചെയ്തതിനും പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്തതിനും വൈദ്യുതി ബോര്‍ഡിന് ഉണ്ടായ അധിക ബാധ്യത ഇന്ധന സര്‍ചാര്‍ജ് ആയി പിരിച്ചു നല്‍കണമെന്നു ബോര്‍ഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാറുണ്ട്.
മൂന്നു മാസം കൂടുമ്പോഴാണ് ഇതു സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കുക.2019 ഒക്ടോബര്‍ മുതലുള്ള ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാനുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 11 പൈസയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു പൈസയും സര്‍ചാര്‍ജ് ഈടാക്കണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടത്.ബോര്‍ഡിന്റെ ആവശ്യം അതേപടി അംഗീകരിച്ചാല്‍ സര്‍ചാര്‍ജ് ഇനത്തില്‍ മാത്രം യൂണിറ്റിന് 33 പൈസ കൂടും .തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കുകള്‍ പുതുക്കുമെന്നാണ് സൂചന .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker