കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടുകൊമ്പന്മാര് തമ്മില്‍ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു. പുല്‍പ്പള്ളി ചെതലത്ത് റേഞ്ചില്‍ പാതിരി റിസര് വില്‍ കുറുക്കന്മൂല തോപ്പാടിക്കൊല്ലി (കല്ലുവെട്ടി തോട് )
മണല്‍വയല്‍ മണല്‍ വയല്‍ കോളനിക്ക് സമീപം വനത്തിലാണ് കാട്ടു കൊമ്പന് ചെരിഞ്ഞത്. മാരകമായ കുത്തേറ്റാണ് കാട്ടു കൊമ്പന് ചെരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനകള്‍ പരസ്പരം ഏറ്റു മുട്ടിയത്. വനം വകുപ്പ് അധികൃതര്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.