BREAKING NEWSKERALALATEST

വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ 26കാരിയെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമണം ടെന്റില്‍ കഴിയവെ

കല്‍പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചേളേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.അപകടം നടന്നയുടന്‍ തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നത് അടുത്തിടെയായി വര്‍ദ്ധിച്ചു വന്നിട്ടുണ്ട്. സുരക്ഷ ഒരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.
ഷഹാന താമസിച്ചിരുന്ന ഹോംസ്റ്റേ കാട്ടാന ആക്രമിക്കുകയായിരുന്നു.മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ടെന്റിലാണ് സംഭവം. ഈ ടെന്റിലേക്ക് കാട്ടാന ആക്രമണം നടത്തുകയായിരുന്നു. മേപ്പാടി എളമ്പിരിയിലെ റിസോര്‍ട്ടില്‍ ആണ് ദാരുണമായ സംഭവം നടന്നത്.
വയനാട്ടിലെ റിസോര്‍ട്ടുകളില്‍ ടെന്റ് കെട്ടി പുറത്ത് താമസിക്കുന്ന ഒരു പതിവുണ്ട്. ഇത് അനുസരിച്ച് റിസോര്‍ട്ടിന് പുറത്ത് രാത്രിയില്‍ ടെന്റ് കെട്ടി താമസിക്കുകയായിരുന്നു. ഇതിനിടയില്‍ ആണ് കാട്ടാന വന്ന് ആക്രമിച്ചത്.
ഓടിമാറാന്‍ ശ്രമിച്ചതെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി ഇവര്‍ക്ക് പരിക്കേറ്റു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ തന്നെ എത്തിച്ചെങ്കിലും ഇവര്‍ മരിച്ചിരുന്നു. മരിച്ച ഷഹാന കണ്ണൂര്‍ ചേളേരി സ്വദേശിയാണ്. കൂടെയുണ്ടായിരുന്ന മറ്റാര്‍ക്കും പരിക്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
മേപ്പാടിയില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഈ ഒരു റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. മേപ്പാടി ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇവിടെ അടുത്ത് കഴിഞ്ഞ ദിവസം ഒരു തൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.
നിരവധി റിസോര്‍ട്ടുകളാണ് ഇത്തരം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അവയില്‍ മിക്ക റിസോര്‍ട്ടുകളും തോട്ടം മേഖലയോട് ചേര്‍ന്നും വനാതിര്‍ത്തിയോട് ചേര്‍ന്നുമാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ടെന്റ് കെട്ടി സൗകര്യം ഒരുക്കുന്നത്. ഇത്തരത്തില്‍ ഒരു ടെന്റില്‍ താമസിക്കുന്ന സമയത്താണ് കാട്ടാന ഇറങ്ങിയത്.
കാട്ടാനയുടെ ശല്യം മേപ്പാടി ഭാഗത്ത് വളരെ രൂക്ഷമാണ്. ഇതിനെതിരെ നാട്ടുകാര്‍ നേരത്തെ വലിയ രീതിയിലുള്ള പ്രക്ഷോഭവും നടത്തിയിരുന്നു. കാട്ടാന ശല്യമുള്ള പ്രദേശത്തെ റിസോര്‍ട്ടിലാണ് ഇത്തരത്തില്‍ വളരെ ദാരുണമായ ഒരു സംഭവം നടന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker