IDUKKIKERALALOCAL NEWS

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളി കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനിലാണ് അപകടം. തോട്ടംതൊഴിലാളിയായ പളനി(50)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ബന്ധുവിന്റെ വീട്ടില്‍ നിന്നു മടങ്ങുകയായിരുന്ന പളനിയെ ആന തുമ്പികൈയില്‍ എടുത്ത് എറിയുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ പളനി മരിച്ചു. പളനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ വിജയ. മക്കള്‍ പ്രിയ, നന്ദിനി.

Tags

Related Articles

Back to top button
Close