പാലക്കാട്: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ പിതാവിന്റെ കയ്യില്‍ നിന്നും തെറിച്ചു വീണ് മൂന്നു വയസുകാരന് മരിച്ചു. പെരിയ ചോലക്ക് സമീപം പുതുപ്പാടി കോളനിയിലെ രാമചന്ദ്രന്റെ മകന് റനീഷ് (3) ആണ് മരിച്ചത്. പിതാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരിയായ പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ആനമട എസ്റ്റേറ്റിനു സമീപത്തെ മാരിയമ്മന്‍ ക്ഷേത്രത്തിനോടുത്ത് വച്ചായിരുന്നു സംഭവം..
ആനമട എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാമചന്ദ്രന്. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മകനും ഭാര്യാ സഹോദരിയായ സരോജിനി(16)ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയില്‍ കാട്ടാനയെ കണ്ടെത്. ഭയന്നു പോയ രാമചന്ദ്രന് മകനെയുമെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കയ്യില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു.