KERALALATEST

വയനാട്ടില്‍ കാട്ടുകൊമ്പന്‍മാരുടെ ഏറ്റുമുട്ടല്‍; കൊമ്പന്‍ ചെരിഞ്ഞു

വയനാട്: വയനാട്ടില്‍ കാട്ടു കൊമ്പന്‍മാരുടെ ഏറ്റുമുട്ടല്‍ ഒരു കൊമ്പന്‍ ചെരിഞ്ഞു. തിരുനെല്ലി കാട്ടിലാണ് സംഭവം. വയനാട് വടക്കേ വയനാട് ഫോറസ്റ്റ് സെക്ഷനില്‍പ്പെട്ടതിരുനെല്ലി കാട്ടില്‍ കാട്ടു കൊമ്പന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയതില്‍ ഒരു കാട്ടുകൊമ്പന്‍ ചെരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാവാം ഏറ്റുമുട്ടല്‍ നടന്നതെന്ന് കരുതുന്നു. തിരുനെല്ലി പഞ്ചായത്തിലെ ഭൂരി ഭാഗം പ്രദേശങ്ങളും തോല്‍ പെട്ടി വന്യജീവി സങ്കേതത്തിന്റെ ചുറ്റി കിടക്കുന്നയിടങ്ങളാണ്. കൂടുതല്‍ വന്യജീവി സാന്നിധ്യമുള്ള ഇടളുമാണിവിടം. തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊമ്പന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത് എന്നാണ് പ്രാഥമികമായ തീരുമാനം വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ തുടരുന്നു.

Related Articles

Back to top button