ENTERTAINMENTMALAYALAM

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വീരകഥകളുമായി എമ്പുരാന്റെ പുത്തന്‍ വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്

സിനിമാ പ്രേമികളെ ആവേശത്തിലാറാടിച്ച പ്രഖ്യാപനമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റേത്. എമ്പുരാന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകനും തിരക്കഥാകൃത്തും നടനും ഒന്നിച്ചിരുന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടിയായിരുന്നു പ്രഖ്യാപിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വീരകഥകള്‍ അറിയാനുള്ള മലയാളി പ്രേക്ഷകരുടെ ആവേശത്തിന് മലയാളക്കരയൊന്നാകെ സാക്ഷ്യം വഹിച്ചിരുന്നു. വീണ്ടും പൃഥ്വിരാജും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു എന്ന് കേട്ടപ്പോള്‍ പ്രേക്ഷകര്‍ ചോദിച്ചത് എമ്പുരാനെക്കുറിച്ചായിരുന്നു. അതിനു മുന്‍പ് മോഹന്‍ലാലിന്റെ സംവിധാന സംരംഭമായ ബറോസിന്റെ ഷൂട്ടിങ് തിരക്കിലേക്ക് ഇരുവരും പ്രവേശിച്ചിരിക്കുകയാണ്.
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി രണ്ടാമത് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നേറുന്നതിന്റെ ഓരോ ഘട്ടവും പൃഥ്വി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും അടക്കള്ള വിവിധ സൂചനകള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ബറോസില്‍ പൃഥ്വിരാജ് സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ഇന്നിപ്പോള്‍ മലയാളത്തിന്റെ അഭിമാനമായി മാറിയ ലൂസിഫര്‍ തീയേറ്ററുകളിലേക്കെത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ തികയുകയാണ്, ഈ സന്തോഷം പങ്കുവെച്ച പൃഥ്വിരാജ് എമ്പുരാമനെ കുറിച്ചുള്ള വിവരം കൂടി പുറത്ത് വിട്ടിട്ടുണ്ട്.
ലൂസിഫറിന്റെ അടുത്ത എഡിഷനായ എമ്പുരാനെ കുറിച്ചുള്ള പ്രതീക്ഷയിലാണ് ഇപ്പോള്‍ മുതലെന്നും ഇത് ലൂസിഫറിന്റെ രണ്ടാം വര്‍ഷമാണെന്നും ഒരു വര്‍ഷത്തിനകം എമ്പുരാനെത്തുമെന്നും പൃഥ്വിരാജ് അറിയിച്ചിരിക്കുകയാണ്. തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പൃഥ്വി ഈ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ആഘോഷമാക്കിയ ലൂസിഫര്‍ എന്ന സിനിമ തീയേറ്ററുകളില്‍ എത്തിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷങ്ങള്‍ തികയുകയാണ്. മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് കയറിയ സിനിമ കൂടിയായിരുന്നു ലൂസിഫര്‍. കേവലം 21 ദിവസം കൊണ്ടായിരുന്നു ചിത്രം 150 കോടി ക്ലബ്ബിലേക്ക് എത്തിയത്.
പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മുന്നണിയിലും പിന്നണിയിലും സമ്പൂര്‍ണ്ണ താരത്തിളക്കവുമായി എത്തിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിരിയത്. എമ്പുരാന്റെ തിരക്കഥ ഒരുക്കുന്നതും മുരളി ഗോപി തന്നെയാണ്.

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker