BREAKING NEWSKERALALATEST

എതിരായ മൊഴി: വനിതാ പൊലീസുകാരെ ഇ.ഡി. ചോദ്യം ചെയ്യും

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ മൊഴി നല്‍കിയ വനിതാ പൊലീസുകാരെ ഇ.ഡി. ചോദ്യം ചെയ്യും. കൊച്ചിയിലെ പൊലീസുകാരായ റജി മോള്‍, സിജി വിജയന്‍ എന്നിവരാണ് മൊഴി നല്‍കിയത്. ഇവരുടെ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.
സ്വര്‍ണക്കടത്തുകേസില്‍ ജയിലിലുള്ള സ്വപ്‌ന സുരേഷിനെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റഡിയില്‍ വച്ച് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമായിരുന്നു പൊലീസുകാരുടെ മൊഴി. ക്രൈംബ്രാഞ്ച് സംഘത്തിനാണ് പൊലീസുകാര്‍ മൊഴി നല്‍കിയത്.
പൊലീസുകാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഇ.ഡിയുടെ വാദം.ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യവും ഇ.ഡിയുടെ പരിഗണനയിലുണ്ട്.അതിനിടെ ഇ.ഡിക്കെതിരേ കേസെടുക്കാമെന്നുള്ള നിയമോപദേശം സംസ്ഥാന പൊലീസിനും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker