HEALTHKERALALIFE STYLE

ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം; മരുന്ന് കുറിപ്പടിയും ഓണ്‍ലൈനില്‍

കല്‍പ്പറ്റ: കൊവിഡ് കാലത്ത് മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ ആശങ്കയോടെയാണ് ആശുപത്രികളിലേക്കും ക്ലീനിക്കുകളിലേക്കും പോകുന്നത്. പലപ്പോഴും കൊറോണ വൈറസ് പടരുന്നത് ഇത്തരം സ്ഥലങ്ങളില്‍ നിന്നുമാകാം. ഈ ആശങ്കക്ക് ഒരു പരിധിവരെ പരിഹാരമായിരിക്കുകയാണിപ്പോള്‍. വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ഡോക്ടറെ കാണാനുള്ള സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് ഇവയില്‍ ഏതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടായിരിക്കണമെന്ന് മാത്രം.
എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ശേഷം മരുന്ന് കുറിപ്പടിയും ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇ-സഞ്ജീവനി ഒ.പി.ഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിന്‍ സൗകര്യം 24 മണിക്കൂറും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 1056 / 04712552056 എന്ന ദിശ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
സേവനം ലഭിക്കുന്നതിനായി ചെയ്യേണ്ടത്:

ലമെിഷലല്മിശീുറ.ശി/സലൃമഹമ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ടോക്കണ്‍ എടുക്കുക.
എസ്.എം.എസ് നോട്ടിഫിക്കേഷന്‍ വന്നതിനു ശേഷം esanjeevaniopd ലേക്ക് ലോഗിന്‍ ചെയ്യുക.
ക്യൂ വഴി പരിശോധനാ മുറിയില്‍ പ്രവേശിച്ച ശേഷം ‘കോള്‍ നൗ’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
വീഡിയോകോള്‍ വഴി ഡോക്ടറുടെ പരിശോധന. തുടര്‍ന്നു മരുന്നുകളുടെ കുറിപ്പടികള്‍ ഡൗണ്‍ലോഡ് ചെയ്യുക.

Related Articles

Back to top button