തിരുവനന്തപുരം: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും എക്‌സൈസ് നിരീക്ഷണവും പരിശോധനയും കടുപ്പിക്കുന്നു.ചെക്‌പോസ്റ്റുകളില്‍ കൂടുതല്‍ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. എല്ലാവാഹനങ്ങളും നിരീക്ഷിക്കും, സംശയമുള്ളവ പരിശോധിക്കും. അതിര്‍ത്തിയിലെ ഇടറോഡുകളും നിരീക്ഷണത്തിലാക്കി. നാലു ജില്ലകളിലെ അതിര്‍ത്തികളില്‍ നിയോഗിച്ച കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ (കെമു) പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. എക്സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ് ജില്ലാ മേധാവിമാര്‍മുതലുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചു.
സ്പിരിറ്റ്, വ്യാജമദ്യ കേസുകളില്‍ മുന്‍കാലത്ത് പ്രതികളായവരെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിരീക്ഷിക്കും. മുന്‍പ് വ്യാജമദ്യദുരന്തങ്ങള്‍ നടന്നിട്ടുള്ള മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ പ്രത്യേക ജാഗ്രതയുണ്ടാകും.
കൂടുതലായി ചെത്തുന്നയിടങ്ങളില്‍നിന്നും പെര്‍മിറ്റ് പ്രകാരം കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കും. പോലീസ്, വനം, മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങിയയുമായിച്ചേര്‍ന്നും പരിശോധന ഏകോപിപ്പിക്കും.
1,071 Less than a minute