ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് ബിസിസിഐയുടെ റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം.
സ്ഫോടനത്തില്‍ തലസ്ഥാനനഗരിയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. രണ്ട് സ്ഫോടനങ്ങള്‍ ഉള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 2005ല്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ട കേസില്‍ വിധി വരാനിരിക്കെയാണ് സ്ഫോടനം. കാര്‍ബോംബ് സ്ഫോടനത്തിലായിരുന്നു പ്രധാനമന്ത്രി കൊല്ലപ്പെട്ടത്.