ന്യൂഡല്‍ഹി : . തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, ഇവ സംരക്ഷിക്കാനും അതിന് വേണ്ട പിന്തുണ നല്‍കാനും സ്വീകരിച്ചിരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക്. ഇന്ത്യയിലും ആഗോള തലത്തിലും മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനും വിദ്വേഷ പ്രസംഗിക്കുന്നതിരെ പോരാടാനും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് കുറയ്ക്കാനും വോട്ടറില്‍ നിന്ന് യാഥര്‍ത്ഥ്യം മറച്ചു വയ്ക്കുന്നത് ഇല്ലാതാക്കാനും കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഇത്തരം ആവശ്യങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് അഥോറിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഫെയ്സ് ബുക്ക് തുടരും. ഫെയ്സ്ബുക്ക് നയങ്ങള്‍ ലംഘിക്കുന്നതോ പ്രാദേശിക നിയമങ്ങള്‍ക്ക് എതിരായതോ ആയ ഉള്ളടക്കം, സാധുതയുള്ള ലീഗല്‍ ഉത്തരവുകള്‍ ലഭിക്കുന്ന മുറയ്ക്ക്, നീക്കം ചെയ്യുന്നതിനായി ഹൈ പ്രയോറിറ്റി ചാനല്‍ സജ്ജമാണ്.