BREAKING NEWSKERALALATESTNEWS

സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരമാണ് ഇന്റര്‍പോള്‍ ഫൈസലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടിയിലാകും.

അതേസമയം തൃശൂര്‍ കയ്പമംഗലം മൂന്നുപീടിക പുത്തന്‍പള്ളി എംഐസി പരിസരത്തുള്ള അടഞ്ഞുകിടന്ന ഫൈലസിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെ നിന്നും കംപ്യൂട്ടറും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ പരിശോധന അഞ്ചരയ്ക്കാണ് അവസാനിച്ചത്.

Related Articles

Back to top button