തിരുവനന്തപുരം: സ്വര്‍ണ കള്ളകടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് യു.എ.ഇ പോലീസിന്റെ പിടിയില്‍. മൂന്നുദിവസം മുമ്പാണ് കേസിലെ മൂന്നാം പ്രതിയായ ഇയാളെ റാഷിദിയ പോലീസ് പിടികൂടിയത്. ഫൈസലിനെ നാളെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ കേന്ദ്ര-ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
നേരത്തേ മൊബൈല്‍ നമ്പര്‍ പിന്തുടര്ന്ന് ഇയാളുടെ ഒളിവുകേന്ദ്രം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. അതേസമയം സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റിന് പങ്കില്ലെന്നാണ് പോലീസ് പറയുന്നത്.